ഹൃദയ കവി
ഹൃദയ കവി...
നീയാം ചന്ദ്രിക വന്നു മറച്ച്
ഗ്രഹണം തീർത്തില്ലേ മനമാകെ
ഒടുവിൽവിവശനാക്കിയെന്നിൽ
വിരഹ സന്ധ്യകൾ തീർത്തില്ലേ
രാവിൻ ഇരുളിൽ വന്നങ്ങു നീ
കണ്ണുനീർ മഴയായി മാറി
സ്വപ്നാടനം നടത്തിയങ്ങു
ഉൾക്കുളിർ തീർത്തില്ലേ
പുലരുവോളം നിൻ ഓർമ്മകളുടെ
നൂപുര ധ്വനിയാൽ എൻ
നിദ്രാവിഹീനമാക്കിയില്ലേ
നീയെന്നെ നിൻ ഹൃദയ
കവിയാക്കിയില്ലേ....
ജീ ആർ കവിയൂർ
21.06.2020
Comments