നിൻ വരവറിയിച്ചില്ല..

നിൻ വരവറിയിച്ചില്ല


പ്രാവുകൾ കുറുകിയിരുന്നു  അമ്പലമണികൾക്ക് മൗനം 
പടിപ്പുരകൾ അടഞ്ഞുകിടന്നു 
നിന്നെ കാണാഞ്ഞ് സന്ധ്യമയങ്ങി 

ഇനിയെന്ന് കാണുമെന്നറിയാതെ 
അന്തിത്തിരികൾ കണ്ണുചിമ്മി
രാവിനൊപ്പം മനം തേങ്ങിയുറങ്ങി 
ഇരുണ്ടു വെളുത്ത് ദിനങ്ങൾ നീങ്ങി 

 
വസന്തം പാടി ,ഓണനിലാവു പരന്നു
മുറ്റത്തും തൊടിയിലുമൊക്കെ
തുമ്പികൾ തുള്ളി നടന്നു എന്നിട്ടും 
നീ വന്നില്ല നിൻ വരവ് അറിഞ്ഞില്ല....

പ്രാവുകൾ കുറുകിയിരുന്നു  അമ്പലമണികൾക്ക് മൗനം 
പടിപ്പുരകൾ അടഞ്ഞുകിടന്നു 
നിന്നെ കാണാഞ്ഞ് സന്ധ്യമയങ്ങി ....

ജീ ആർ കവിയൂർ
23.06.2020


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “