മറയൂവ അതെന്തേ (ഗസൽ )

മറയൂവ അതെന്തേ (ഗസൽ  )

ഗസൽ മഴയായി പെയ്തു ഒഴിഞ്ഞു എൻ 
മനസ്സിൻ വേദിയിൽ നിനക്കായി വീണ്ടും 
എന്തിനോ തേങ്ങി നിഴൽചിത്രങ്ങൾ
എത്ര രാഗാർദ്രമായി മാറുന്നു ദിനങ്ങൾ

വശ്യമാം നിൻ പുഞ്ചിരിയാെലെ
പടർന്നു കയറുന്നു വള്ളികൾ എന്നിൽ 
വിരിഞ്ഞു മുല്ല പൂവിൻ മധുരഗന്ധം 
വിരിമാറിൽ മിടിക്കുന്നു നീയെന്ന അനുരാഗം

കണ്ടു കൊതി തീരും മുൻപേ 
കനവിൽ വന്നു മറയുന്നതെന്തേ 
കൺ തുറക്കുമ്പോൾ എവിടെ നീ
കരൾ കവർന്ന അകലുന്നുവോ പ്രിയതേ 

ജീ ആർ കവിയൂർ 
7.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “