"ഒടിഞ്ഞ മഴ വില്ല്"
" ഒടിഞ്ഞ മഴ വില്ല്"
നിൻ ഓർമ്മകളൊട്ടുമേ
എന്നെ വിട്ടകലുന്നില്ലല്ലോ
ഇപ്പോളുംമനസ്സിലൊരു
മുറിവിന്റെ പാടായി നീ കുടിയേറി
തണുത്ത തെന്നാലായി നീ
എന്നിലൊരു ഗന്ധമായി
പടർന്നു കയറന്നുയെന്നും
എനിക്കറിയാം ഞാൻ വേഷ പ്രച്ഛന്നനായി
നിന്റെ നാടകത്തിലെ
അദൃശ്യ കഥാപാത്രമായി
ഒളിഞ്ഞിരിക്കാൻ ഇടം
തേടുന്നു നിത്യം
ഞാനെന്നും കിനാവ്
കാണുന്നെറിയുന്നോ.
ഒന്നുനീ എത്തിനോക്കുകിൽ
നിന്നിൽ ഞാനുണ്ടെന്നു നിനക്കറിയാം ...
ചിന്നിച്ചിതറിയ നിന്നോർമ്മകളിലിന്നും
മായതെ എന്റെ രൂപം കാണാൻ പറ്റും
എനിക്കറിയാം ഞാനൊരിക്കലുമിപ്പോൾ
നിൻ മഴവില്ലായെന്നു നീ ഒരിക്കലും
നിന്റെ സ്വപനത്തിൽ ഇടം നൽകില്ലെന്നും
നീ നിന്റെ പാത വേറെ തിരഞ്ഞെടുത്തു
എന്നു എനിക്കറിയാം എന്നിരുന്നാലും
എന്റെ ഓർമ്മകളിൽ നീ ഇപ്പോഴും
മധുര നോവായി ഇന്നും തുടരുന്നു
നിന്റെ നൃത്തം ചെയ്യും വിരലുകളെന്നിലമരുമ്പോൾ
നിൻചുണ്ടുകൾ നീലരാവിൽ ആഴങ്ങളിൽ
പടരാൻ കൊതിക്കുന്നുവല്ലോ ഇപ്പോഴും
നിസ്സഹായനായിതാ നിൻ അടിമയായിമാറുന്നു
പ്രതീക്ഷകളിപ്പോഴും മരിക്കാതെ എന്നിൽ
മോഹങ്ങൾ ചിറകുവിടർത്തി
നിന്നരിക്കിലെത്താൻ വെമ്പൽ പൂണ്ടു
എന്റെ കീഴടക്കാനാവാത്ത കിനാവായി
നിൽക്കുമ്പോൾ നീ നിനക്കുചുറ്റും
വല തീർക്കുന്നു സ്വയം നിന്റെ ലോകത്തിൽ
ഹിമാലയ താഴ് വാരങ്ങളിലെ മുള്ളുകൾ
തീർക്കുന്നു ഓപ്പം ഉരുകി
ഒഴുകുന്ന ലാവാ പ്രവാഹത്തിന്റെ
കുമിളകൾ ഉതിർക്കുന്നു.
.
ചില ദിനങ്ങളിൽ ഞാനാഗ്രഹിക്കുന്നു
നിന്നരികിലെത്താൻ നിൻ മനം കവരാൻ
എന്നെന്നേക്കുമായി സ്വന്തമാക്കാൻ എൻ
സ്നേഹത്തിൻ കരാളനത്താൽ
ഞാൻപണിതീർക്കാം
നമ്മുടെ ഉടഞ്ഞു
പോയ മഴവില്ല്.
ഇനിയുമറിക പ്രിയതേ
ജീ ആർ കവിയൂർ
Comments