പറഞ്ഞാൽ തീരില്ലല്ലോ
പറഞ്ഞാൽ തീരില്ലല്ലോ .....
പാടാൻ മറന്നു പോയോര
രാഗങ്ങളിലൊക്കെ തിരഞ്ഞു ഞാൻ
നിന്നെക്കുറിച്ചുള്ള വരികളൊക്കെ
ഓർത്തെടുത്തുയീ നിലകളിലുള്ള നീലരാവിൽ
നിൻ അഴകേഴും പുഞ്ചിരിയും
അതിൽ വിരിയും മുല്ലപ്പൂവിൻ ഗന്ധവും
അഴലകറ്റിയ ദിനങ്ങളുടെ മറക്കാനാവാത്ത
അനുഭൂതി പൂക്കുന്ന വേളകളിന്നും
മായാമയൂരം നൃത്തമാടി മനസ്സിന്റെ കോണുകളിൽ ആയി
മയങ്ങി വരുമ്പോഴേക്കുമറിയാതെ
ഓടിയെത്തുമീ വരികൾ കുറിക്കുമ്പോൾ
ഞാൻ അനുഭവിക്കും സുഖങ്ങളെത്രയെന്ന് പറഞ്ഞാൽ തീരില്ലല്ലോ സഖീ ....
ജി ആർ കവിയൂർ
15.06.2020
Comments