മൗനിയായ് തൂലിക

മൗനിയായ് തൂലിക 

ഇനിയെത്ര വാക്കുകൾ വരികളായി മാറുവാൻ 
തുള്ളി തുളുമ്പുന്ന മനസ്സ് നിന്നെക്കുറിച്ച് ആയി രചിക്കാമിനി ഞാൻ മഹാകാവ്യമെന്നോണം നിനക്ക് കാത്തിരിക്കാൻ മനസ്സുണ്ടെങ്കിൽ 

ഈ ജന്മജന്മാന്തര ബന്ധങ്ങളുടെ നടുവിൽ 
നാം പങ്കു വെച്ച തൊക്കെ ഓർമ്മയിൽ മഴവില്ലിൻ വർണ്ണങ്ങൾ കാട്ടുന്നു വല്ലോ
വരികയില്ലയോ ഇനിയൊരു മഴ നമുക്കായി 

പെയ്തൊഴിയാതെ നനഞ്ഞൊട്ടി
 പ്രണയപ്രളയമായി  തീരുവാൻ 
ആശകൾ പെരുകുന്നു നിത്യം വെറുതേ നിരാശനായി മൗനിയായി തുടരുന്നു തൂലിക

ജി ആർ കവിയൂർ 
16.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “