ഓർത്തുപോയി ..(ഗസൽ
ഓർത്തുപോയി ..(ഗസൽ )
രാവിലതാ വീണ്ടും നിറഞ്ഞു നീ ..
മങ്ങിയ നിലാവിൻ നീലിമയിലായി
ഗസൽ വേദിയിലെ ഗാന ധാരയിലായി
ആരോഹണാവരോഹണങ്ങളിൽ
വരികളുടെ മാസ്മരികതയിലായി
ചിരി കളികളിൽ മറന്നൊരു
ദിനങ്ങളുടെ ഓർമയുണർത്തി
മധുര മഴയായി പെയ്തു മനസ്സിൽ
തിരികെ വരും നേരം അങ്ങ്
മിന്നിത്തിളങ്ങുമാകാശത്തിലെ
നക്ഷത്രത്തിളക്കം കണ്ടു ഞാൻ
ഓർത്തുപോയി നിന്നെ സഖിയെ ...
ജി ആർ കവിയൂർ
12.06.2020
Comments