അവൾ

അവൾ 

അവൾ 
ആരെ ഏതെന്നു അറിയുമോ 
അംഗീകാരത്തിന് അച്ചാണിയോ
ഇദയ കനിയോ 
ഇരുളിൻ പ്രഹേളികയോ 
ഉമയോ രമയോ 
ഉന്മാദിനിയോ 
ഊഴി തൻ ഉപമയോ 
ഷി ത ടിപ്പോ 
ഋണം  പ്രചോദന നീയോ 
എവിടെ നിന്നു തുടങ്ങി 
എങ്ങു ഒടുങ്ങുന്നുവോ 
ഏഷണിയുടെ ഏടോ 
ഒന്നായതിനെ രണ്ടാക്കി മാറ്റി 
ഓമനിച്ച് ഒന്നാക്കുന്ന അവളോ 
ഔപചാരികത്തിൻ ഉന്മൂല നീയോ 
ഓങ്കാരത്തിൻ 
അംശം അവളിൽ ഉണർന്ന് 
അമ്മയായി ആ മുതൽ 
അം വരെ അറിവ് നൽകുന്നത് ഇവൾ അല്ലോ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “