കണ്ണാ കണ്ണാ

കണ്ണാ കണ്ണാ


അമ്പാടിയിൽ വാഴും ഗോപകുമാരാ  
അൻമ്പൊടെ  എന്നെ കാത്തിടേണമേ 
അഴകെഴും മയിൽ പീലി തിരുമുടി ചാർത്തി അഴലൊക്കെ അകറ്റണേ കാർമുകിൽ വർണ്ണ 

അകതാരിൽ നീ മാത്രമാണ് കണ്ണാ
എൻ അകതാരിൽ നീ മാത്രമാണ് കണ്ണാ 
വിണ്ണിന്റെ നിറമാണ് മണ്ണിന്റെ മണമാണ് 
എൻ മനതാരിൽ നീ മാത്രമാണ് കണ്ണാ 

കാലിയെ മേയ്ക്കുന്ന കോലുമായി നീ കാനനത്തിൽ പോയിടുമ്പോൾ
കാതിനു ഇമ്പമുള്ള പാട്ടുകളൊക്കെ നീ
കണ്ണാ നീ മുരളികയിൽ പാടുമല്ലോ ...

കാതോർത്തു നിന്നു കാലികളും 
കുയിലുമതേറ്റു പാടുമല്ലോ 
കായാമ്പൂവർണ്ണാ വന്നു നീയെൻ 
കദനങ്ങളൊക്കെ അകറ്റീടേണം കണ്ണാ ..

ജീ ആർ കവിയൂർ..
16.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “