ക്ഷണനേരം

ക്ഷണനേരം
മരണം ക്ഷണനേരം
രണം പോലെ വന്നിടും
കാരണം തേടിയിടും
മനസ്സിൻ വിശ്വാസം

മിഴികളിൽ നനവാകും
മൗനത്തിൽ തേങ്ങലാകും
മറവിയുടെ തീരത്തും
മായാത്തൊരു സ്മരണയാകും

പാതകൾ പിരിഞ്ഞിടും
പാദങ്ങൾ തളർന്നിടും
പാഴായൊരു സ്വപ്നത്തിൽ
പുതുനാമ്പ് മുളച്ചിടും

വിധികൾ മാറിമറിയും
വസന്തങ്ങൾ വന്നുചേരും
ഇരുളിന്റെ അപ്പുറത്ത്
ഇളംവെയിൽ പുഞ്ചിരിക്കും

രചന: ജീ ആർ കവിയൂർ
21 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ