തിരികെ വരാത്ത കാൽപ്പാട്

തിരികെ വരാത്ത കാൽപ്പാട്

മുറ്റത്തെ മണ്ണിൽ പതിഞ്ഞിരുന്നു
മാഞ്ഞുപോകാത്തൊരു കാൽപ്പാട്,
വാതിൽപ്പടിയിൽ കാത്തുനിന്നു
തിരികെയെത്തുമെന്നൊരു പ്രതീക്ഷ.

സന്ധ്യകൾ പലതും കടന്നുപോയി,
വഴിയോരങ്ങൾ മൗനം പൂണ്ടു;
കാറ്റിൽ കേട്ട ഓരോ ചുവടും
ഹൃദയം നിന്റെതെന്ന് കരുതി.

മഴവന്നു പാത കഴുകിയെങ്കിലും
ആ അടയാളം മാഞ്ഞില്ല ഉള്ളിൽ;
കാലം കടന്നുപോയിട്ടും
ഓർമ്മയ്ക്ക് പ്രായമൊന്നുമില്ല.

ഒടുവിൽ മനസ്സിലായി — നീ
തിരികെ വരാത്ത ദൂരത്താണെന്ന്;
എങ്കിലും ആ കാൽപ്പാടിനരികിൽ
എന്റെ കാത്തിരിപ്പ് ഇന്നുമുണ്ട്.

രചന: ജീ ആർ കവിയൂർ
09-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ