നോട്ടം മാത്രം
നോട്ടം മാത്രം
നിന്റെ ഒരു നോട്ടം മാത്രം എന്നിൽ
നിശാഗന്ധിപ്പൂക്കൾ വിരിഞ്ഞതുപോലെ,
നിലാനിഴൽ പടർന്നതുപോലെ,
നീ എന്നിൽ ഒരു രാഗരസമായി മാറുന്നുവല്ലോ.
മിഴികളിൽ മായാത്തൊരു സ്വപ്നമായി,
മനസ്സിന്റെ വീണയിൽ വിരലായ് തൊടുന്നു,
മൃദുവായി തഴുകുന്ന കാറ്റായി നീ,
എൻ ഹൃദയത്തിൽ മധുരിമയായി നിറയുന്നുവല്ലോ.
നിശയുടെ നീലിമയിൽ താരമായ് നീ,
നനവാർന്ന ഓർമ്മയിൽ തേൻമഴയായി,
ഇനിയും പറയാത്തൊരു മോഹമായി,
എൻ ഏകാന്തതയിൽ നീ പാട്ടായി മാറുന്നുവല്ലോ.
അത് കേട്ട് മൗനവും പുഞ്ചിരിച്ചുവോ,
അരികിൽ നീ വന്നുവെന്ന തോന്നലോ,
കാത്തിരുന്നൊരു കിനാവിൻ തീരത്ത്,
നീ വീണ്ടും എന്നരികിൽ വന്നീടുമോ.
രചന: ജീ ആർ കവിയൂർ
14 -09-2026
(തിരുവല്ല, കവിയൂർ)
Comments