ഓർമ്മകളുടെ സുഗന്ധം
ഓർമ്മകളുടെ സുഗന്ധം
വിരിയുന്ന പൂക്കളെ തേടി വരും വസന്തം,
കൊഴിയുന്ന നേരത്ത് വഴിയാകും ശൂന്യം;
കൂടെ നിന്ന കാലം മറന്നുപോയാലും,
മനസ്സിൽ സുഗന്ധമായ് ഓർമ്മകൾ മിച്ചം.
പുലരുന്ന രാവുകൾ പകരും പ്രതീക്ഷ,
അകലുന്ന സന്ധ്യകൾ തരുമൊരു നൊമ്പരം;
പിരിയുന്ന വഴിയിൽ പാദമുദ്രകളായി,
പിന്നെയും ജീവിതം തേടുംൊരു യാത്ര.
കൊഴിഞ്ഞൊരു പൂവിലും നിറമുണ്ടാകും,
കഴിഞ്ഞൊരു കാലത്തിൻ കനവുണ്ടാകും;
തളർന്നൊരു ഹൃദയം പുഞ്ചിരിച്ചാലും,
തഴുകുന്ന കാറ്റിൽ വിരഹമുണ്ടാകും.
കാലത്തിൻ കൈകളിൽ മാഞ്ഞുപോയാലും,
കാണാതെ പോയൊരു സ്നേഹത്തിൻ നിഴൽ;
മറക്കുവാൻ ശ്രമിച്ച നിമിഷങ്ങളൊക്കെയും,
മനസ്സിന്റെ താളത്തിൽ പാട്ടായി മാറും.
രചന: ജീ ആർ കവിയൂർ
16 -09-2026
(തിരുവല്ല, കവിയൂർ)
Comments