സൂര്യകാന്തി
സൂര്യകാന്തി
പുലർകാല സൂര്യന്റെ കിരണങ്ങൾ
പതുക്കെ ഏറ്റു കൺചിമ്മിയുണർന്നു
പുതുപുഞ്ചിരി തൂകി സൂര്യകാന്തിപ്പൂവൾ
പകലിന്റെ പൊൻകിനാവായ് വിരിഞ്ഞുനിന്നു
മഞ്ഞിൻ കണങ്ങൾ മിഴിത്തുമ്പിൽ തിളങ്ങി
മന്ദമാരുതൻ മെല്ലെയെത്തി തഴുകി
തുമ്പികൾ ചുറ്റും തേൻമൊഴി പാടി
താഴ്വരയാകെ മാധുര്യം നിറച്ചു
അരുണിമ ചൂടിയ ദളങ്ങൾ വിടർത്തി
ആകാശനീലിമ മാറോടണച്ചു
കിഴക്കൻ ചക്രവാളം കൺനിറയെ നോക്കി
പുലരിയുടെ ലാവണ്യം നുകർന്നു
വെയിലിന്റെ ചൂടിലും വാടാതെ നിന്നു
വിരിയുന്ന ഭംഗി ചുറ്റിലും ചൊരിഞ്ഞു
പ്രകാശത്തെ സ്നേഹിച്ചൊരു നിഷ്കളങ്കജീവൻ
പ്രകൃതിയുടെ മടിയിൽ പൊൻകഥയായി
രചന: ജീ ആർ കവിയൂർ
10-09-2026
(തിരുവല്ല, കവിയൂർ)
Comments