സ്നേഹത്തിന്റെ ഉടമ്പടി
സ്നേഹത്തിന്റെ ഉടമ്പടി
പറയുവാനേറെയുള്ള വാക്കുകൾ
പറയുവാൻ വീണ്ടും വരും…
കാണുവാൻ കൊതിക്കുന്ന കണ്ണുകൾ
കാണുവാനായ് വീണ്ടും നിറയും…
ദൂരം വഴിമാറി നിന്നാലും
മനം അരികിലുണ്ടാവും…
കാലം എത്ര കടന്നാലും
സ്നേഹം പുതുതായിരിക്കും…
കൂടെ നടക്കും വഴികളിൽ
തണലായി നീയുണ്ടെങ്കിൽ,
കൈകൾ ചേർക്കാതെ തന്നെയും
കരുതലായി ഞാൻ കൂടെയുണ്ടാകും…
എത്ര കാലമെന്നറിയില്ല,
എങ്കിലും വിശ്വാസമുണ്ട്…
വേണ്ട നേരം വിളിച്ചാൽ
കൂട്ടായി ഞാൻ കൂടെയുണ്ടാകും…
രചന: ജീ ആർ കവിയൂർ
11 -09-2026
(തിരുവല്ല, കവിയൂർ)
Comments