പ്രഥമാനുരാഗം

പ്രഥമാനുരാഗം
പ്രഥമാനുരാഗത്തിൻ ഋതുഭാവങ്ങളായി,
മനസ്സിൻ പ്രതിരൂപമായ് വിരിയുന്നൊരു
അക്ഷരമലരുകളുടെ ചാരുതയാൽ,
വിരൽത്തുമ്പിൽ പിറവികൊണ്ട കവിതേ...

നിൻ നേർത്ത ശ്വാസത്തിൻ കുളിർക്കാറ്റിലന്നുമെൻ
സ്വപ്നങ്ങൾ പൂത്തു തളിർത്തുനിൽക്കേ,
പാതിരാപ്പൂവിൻ സുഗന്ധമായ്, മൂകമാം
രാഗാർദ്രഭാവമായ് നീയെങ്ങു പോയി?

മിഴികളിൽ പെയ്യുന്ന സന്ധ്യാരാഗത്തിൽ
നിൻ കാൽച്ചിലമ്പൊലി കേട്ടുണർന്നു;
ഒഴുകുന്ന അരുവിതൻ സംഗീതമായ് നീ
ഉള്ളിലെ നോവുകൾ മായ്ച്ചുതന്നു.

എഴുതിയാലും തീരാത്തൊരോർമ്മകളിൽ
പെയ്തൊഴിയാത്തൊരു വർഷമായ് നീ,
വാക്കുകൾക്കപ്പുറം വാഴുന്ന സത്യമായ്,
എന്നെന്നും വാടാത്ത വസന്തമായ് നീ...

ജീ ആർ കവിയൂർ  
16 09 2026  
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം