നെഞ്ചുരുകി വിളിക്കുന്നു
നെഞ്ചുരുകി വിളിക്കുന്നു
നെഞ്ചുരുകി വിളിക്കുമ്പോൾ വിളി കേൾക്കും
എന്റെ ഗുരുവായൂരപ്പാ, ഭഗവാനേ
നീയല്ലാതെയില്ലെനിക്കൊരു ആശ്രയം
നീയല്ലാതെയില്ലെനിക്കൊരു ശരണം
ഗുരുവായൂരപ്പാ എന്നു വിളിച്ചു ഞാൻ
അരികിലേക്കോടിയെത്തുന്നു കണ്ണാ
ജീവിതമാകും കുരുക്ഷേത്രഭൂമിയിൽ
തളരാതെ നിൻ പാദം തേടുന്നു ഞാൻ
നെഞ്ചുരുകി വിളിക്കുമ്പോൾ വിളി കേൾക്കും
എന്റെ ഗുരുവായൂരപ്പാ, ഭഗവാനേ
നീയല്ലാതെയില്ലെനിക്കൊരു ആശ്രയം
നീയല്ലാതെയില്ലെനിക്കൊരു ശരണം
രോഗദുരിതങ്ങൾ ശത്രുക്കളായിടുമ്പോൾ
ദാരിദ്ര്യദുഃഖങ്ങൾ നെഞ്ചിലമരുമ്പോൾ
ബന്ധുക്കളെല്ലാം അകന്നുപോകുമ്പോൾ
പോകുവാനൊരിടവുമില്ലെനിക്കു കണ്ണാ
നെഞ്ചുരുകി വിളിക്കുമ്പോൾ വിളി കേൾക്കും
എന്റെ ഗുരുവായൂരപ്പാ, ഭഗവാനേ
നീയല്ലാതെയില്ലെനിക്കൊരു ആശ്രയം
നീയല്ലാതെയില്ലെനിക്കൊരു ശരണം
കിഴക്കേ നടയിലെത്തി നിൻ തിരുമുമ്പിൽ
കണ്ണീരൊഴുക്കുന്നു കാരുണ്യരൂപാ
നനഞ്ഞ മിഴികളുമായി കാത്തുനിൽപ്പൂ
കാരുണ്യത്തേരിലേറി വരില്ലേ കണ്ണാ
നെഞ്ചുരുകി വിളിക്കുമ്പോൾ വിളി കേൾക്കും
എന്റെ ഗുരുവായൂരപ്പാ, ഭഗവാനേ
നീയല്ലാതെയില്ലെനിക്കൊരു ആശ്രയം
നീയല്ലാതെയില്ലെനിക്കൊരു ശരണം
കൂടെ നീയുണ്ടെങ്കിൽ ജീവിതവീഥിയിൽ
തോൽവികൾ പോലും വിജയമായിടും
കണ്ണന്റെ കൈകൾ ചേർത്തുപിടിക്കുമ്പോൾ
ഭയമെന്ന വാക്കും മറന്നുപോകും ഞാൻ
നെഞ്ചുരുകി വിളിക്കുമ്പോൾ വിളി കേൾക്കും
എന്റെ ഗുരുവായൂരപ്പാ, ഭഗവാനേ
നീയല്ലാതെയില്ലെനിക്കൊരു ആശ്രയം
നീയല്ലാതെയില്ലെനിക്കൊരു ശരണം
തിരുനട തുറക്കുന്ന നേരം കണ്ടു ഞാൻ
മന്ദസ്മിതത്തോടെ നിൽക്കും മുകുന്ദനെ
എന്നെയീ കൈവിടാതെ കാത്തിടുവാൻ
ഓടിയണയുമോ എൻ പ്രാണനാഥൻ
നെഞ്ചുരുകി വിളിക്കുമ്പോൾ വിളി കേൾക്കും
എന്റെ ഗുരുവായൂരപ്പാ, ഭഗവാനേ
നീയല്ലാതെയില്ലെനിക്കൊരു ആശ്രയം
നീയല്ലാതെയില്ലെനിക്കൊരു ശരണം
പാപങ്ങൾ പൊറുത്തു തുണയ്ക്കേണമേ കണ്ണാ
തീരാത്ത നോവുകൾ മാറ്റേണമേ നാഥാ
ഭക്തന്റെ പ്രാർത്ഥന കേൾക്കുന്ന ദേവാ
നിൻ പാദാരവിന്ദത്തിൽ വീഴുന്നു ഞാൻ
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ...
എന്റെ ഗുരുവായൂരപ്പാ... ശരണം കണ്ണാ...
രചന: ജീ ആർ കവിയൂർ
22 -09-2026
(തിരുവല്ല, കവിയൂർ)
Comments