വിരഹത്തിന്റെ രാവുകൾ
വിരഹത്തിന്റെ രാവുകൾ
നീ ഇല്ലെങ്കിലും നിൻ ഓർമ്മകളിൽ
നീറും വേദനയോടെ ജീവിക്കുന്നു,
നിമിഷങ്ങളുടെ വിരഹം അറിയുന്നു,
നിദ്രയില്ലാ രാവുകൾ താണ്ടി നിൽപ്പു.
നിഴലായ് നീ കൂടെയുണ്ടെന്നോർത്തു,
നിറമില്ലാ സ്വപ്നങ്ങൾ നെയ്തിടുന്നു,
നിറയാത്ത മിഴികളിൽ നോവുമായ്,
നിശ്വാസമായ് നിന്നെ തേടുന്നു.
നിലാവിന്റെ നനവാർന്ന രാത്രിയിൽ,
നിനവുകൾ വീണ്ടും ഉണരുമ്പോൾ,
നിറഞ്ഞു തുളുമ്പുമീ ഹൃദയത്തിൽ,
നിന്റെൊരു പുഞ്ചിരി കാത്തിരിപ്പൂ.
നാളുകൾ എത്രയോ കടന്നുപോയാലും,
നിന്നോടുള്ള സ്നേഹം മായില്ലല്ലോ;
നീ വരുമെന്നൊരു പ്രതീക്ഷ മാത്രം,
നെഞ്ചിൽ ഇന്നും കെടാതെ നിൽപ്പൂ.
രചന: ജീ ആർ കവിയൂർ
19-09-2026
(തിരുവല്ല, കവിയൂർ)
Comments