ഓർമയിൽ നീ
ഓർമയിൽ നീ
നിന്റെ മൗനം എനിക്ക്
ജനിക്കും ഒരു കവിത,
പാഴാക്കാത്ത ഓർമ ചിത്രം
വരയ്ക്കുമെന്ന് അക്ഷരങ്ങൾ.
പറയാതെ പോയ വാക്കുകൾ
പാതിവഴിയിൽ പൂക്കുമ്പോൾ,
പിരിയാതെ നിന്ന നിമിഷങ്ങൾ
പൂമഴയായ് പെയ്യുന്നു.
അകലെയാണെങ്കിലും നീയെൻ
അരികിലെന്നപോൽ തോന്നുന്നു,
നിഴലായി കൂടെ നടന്ന
നാളുകൾ വീണ്ടും ഉണരുന്നു.
നിലാവിന്റെ നേർത്ത വെളിച്ചത്തിൽ
നിന്നെ ഞാൻ തിരയുമ്പോൾ,
മറന്നുവെന്ന് കരുതിയ സ്നേഹം
മനസ്സിൽ വീണ്ടും വിരിയുന്നു.
കാലം കടന്നുപോയാലും
മായാത്തൊരു ചിത്രമായി,
എൻ ഹൃദയത്തിൻ താളുകളിൽ
നീയെന്നും ശേഷിക്കുന്നു.
രചന: ജീ ആർ കവിയൂർ
11 -09-2026
(തിരുവല്ല, കവിയൂർ)
Comments