വഴിയോരത്തെ പേരാൽ

വഴിയോരത്തെ പേരാൽ
എത്രയോ കാലങ്ങൾ, എത്രയോ കാറ്റുകൾ,  
പോയ വഴികളിൽ വീണ നിഴലുകൾ...  
ആരും കാണാത്ത വേരുകൾ പോലെ  
മൗനത്തിൽ പടരുന്നൊരാത്മഭാവം.  

ഇലയനക്കങ്ങളിൽ തങ്ങിനിൽപ്പൂ  
നേർത്തൊരു കാറ്റിൻ തലോടൽ മാത്രം;  
പെയ്യാതെ പോയൊരു മഴയുടെ ഓർമ്മയിൽ  
പാതയോരത്തു വെറുതെ നിൽക്കാൻ  
ഇനിയൊരു വാക്കിന്റെ കൂട്ടുവേണ്ട.  

കണ്ടുതീർത്ത വെയിലുകൾ, ഏറ്റുവാങ്ങിയ മഴകൾ—  
തണലായ് പടർന്നുനിന്ന നാളുകളുടെ  
അവശേഷിപ്പുകളിൽ തെളിയുന്ന  
ശാന്തമായൊരു സ്വയംതിരിച്ചറിവ്.  

ജീ ആർ കവിയൂർ  
16 09 2026  
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ