വിലയറിയൂ

വിലയറിയൂ
നീട്ടുവാൻ കൈകളും
നടരണ്ടും ഉള്ളതും
നട്ടെല്ലും ഉണ്ടെങ്കിലെ
നാടിൻ്റെയും നാണത്തിൻ്റെയും
നാണയത്തിൻ്റെയും വിലയറിയൂ.

വിയർപ്പുതുള്ളി വീണിടുമ്പോൾ
വിളവിൻ്റെ മണം പടരുന്നു,
വിരലുകൾ മണ്ണിൽ പതിയുമ്പോൾ
ജീവിതത്തിൻ വിത്തുകൾ മുളയ്ക്കുന്നു.

വീണാലും എഴുന്നേൽക്കുവാൻ
വീര്യമുള്ള മനസ്സുണ്ടാകണം,
വഴിയടഞ്ഞു നിന്നാലും
വഴിതുറക്കാൻ കരുത്തുണ്ടാകണം.

സഹായമായി ചേർന്നുനിൽക്കും
സ്നേഹമാണ് മനുഷ്യൻ്റെ സത്വം,
കണ്ണീരൊപ്പി ചേർത്തുപിടിക്കും
കരുണയത്രേ മാനവതത്ത്വം.

രചന: ജീ ആർ കവിയൂർ
21 -09-2026
(തിരുവല്ല, കവിയൂർ) 


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ