ജീവിതവേഷം

ജീവിതവേഷം
കാലം നൽകിയ കോലം
കെട്ടിയാടുകയല്ലാതെ
മറ്റെന്തുണ്ട് വഴിയിവിടെ?

നിഴലും വെളിച്ചവും മാറിമറിയും
ഈ ജീവിത നാടകവേദിയിൽ,
നരച്ച താടിയും തെളിഞ്ഞ കണ്ണുകളും
വരച്ചുകാട്ടുന്നതോ—
ജീവിച്ചുതീർത്ത വഴികളുടെ ആഴം.

ചിരിയുടെയും നെടുവീർപ്പിന്റെയും
അളവുകൾ കൊണ്ടുതീർത്ത
ഈ വേഷപ്പകർച്ചകൾക്കിടയിൽ,
മനസ്സിന്റെ മഷിക്കൂപ്പിൽ നിന്നും
മായാതെ നിൽക്കുന്നു ചില വരികൾ.

തിരശ്ശീല വീഴുന്ന നേരം വരെ
ചുവടുകൾ പിഴയ്ക്കാതെ,
കാലം കുറിച്ച താളത്തിൽ
ആടുകയല്ലാതെ...
അനുഭവങ്ങളുടെ തീരത്തുനിന്ന്
ചിരിയോടെ നോക്കിനിൽക്കുകയല്ലാതെ...

ജീ ആർ കവിയൂർ  
17 09 2026  
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ