ഓർമ്മകൾ ചിലപ്പോൾ

ഓർമ്മകൾ ചിലപ്പോൾ
ഓർമ്മകൾ ചിലപ്പോൾ
മുറിവുണക്കാനല്ല വരുന്നത്,
മറന്നുവച്ച വേദനകളെ
വീണ്ടും ഉണർത്താനാണ്...

പോയ കാലത്തിൻ പാതകളിൽ
പാദമുദ്രകൾ മാഞ്ഞാലും,
പിരിഞ്ഞുപോയൊരു സ്നേഹത്തിൻ
നിഴലുകൾ മായുന്നില്ല...

പറയാതെ പോയ വാക്കുകൾ
മനസ്സിലിന്നും മുഴങ്ങുന്നു,
പിരിയാൻ പഠിച്ചുവെങ്കിലും
മറക്കാൻ മാത്രം കഴിയുന്നില്ല...

കാലമൊരു മരുന്നെന്നോതി
കാത്തിരുന്ന നാളുകളിലും,
കണ്ണുനീരിൻ ഉപ്പിനുള്ളിൽ
നിന്റെ ഓർമ്മ ശേഷിക്കുന്നു...

രചന: ജീ ആർ കവിയൂർ
16 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ