പ്രണയമേ

പ്രണയമേ
പ്രണയമേ നീ തന്നത്
പ്രാണന്റെ നോവുമാത്രം
പിരിയുമെന്നറിഞ്ഞിട്ടും
പിണഞ്ഞുപോയി ഹൃദയം

പ്രണയമേ നീ തന്നത്
പ്രാണന്റെ നോവുമാത്രം

മിഴികളിൽ നീ നിറച്ച
മധുരസ്വപ്നമെല്ലാം
മഴവില്ലായ് മാഞ്ഞുപോയി
മനസ്സിൽ ശേഷിച്ചു മൗനം

പ്രണയമേ നീ തന്നത്
പ്രാണന്റെ നോവുമാത്രം

നീ പോയ വഴിയിലൂടെ
നിഴലായ് ഞാൻ നടന്നു
തിരികെ വരുമെന്നൊരു
വെറുതേ മോഹവും പേറി

പ്രണയമേ നീ തന്നത്
പ്രാണന്റെ നോവുമാത്രം

നിശ്ശബ്ദ രാത്രിയിൽ
നിലാവിനെ നോക്കിനിന്നു
നീ പകർന്ന സ്നേഹത്തിൻ
നനവാർന്ന ഓർമ്മകളിൽ

പ്രണയമേ നീ തന്നത്
പ്രാണന്റെ നോവുമാത്രം

കാലങ്ങൾ കടന്നുപോയി
കാണാതെ നീയുമകന്നു
കാത്തിരുന്ന ഹൃദയത്തിൽ
കണ്ണീരായ് നീയിരുന്നു

പ്രണയമേ നീ തന്നത്
പ്രാണന്റെ നോവുമാത്രം

വാടിയ പൂവിതളിൽ
വസന്തം തേടിയപോലെ
വീണ്ടും നിന്നെ തേടുന്നു
വിടരാത്തൊരു മോഹമായി.

പ്രണയമേ നീ തന്നത്
പ്രാണന്റെ നോവുമാത്രം

രചന: ജീ ആർ കവിയൂർ
14 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ