നിലാവായി നീ
നിലാവായി നീ
മയിലും കുയിലും പുഴയും കടലും
നിഴലും നിലാവും പൂക്കളും ഋതുക്കളും
രാവും പകലും നീയും ഇല്ലാതെ എങ്ങിനെ
എനിക്കാവും എഴുതുവാൻ കവിത
മഞ്ഞിൻ കണങ്ങൾ പുലരിയിൽ ചാർത്തും
മന്ദാരമൊത്തൊരു പൂവിൻ ചിരിയും
തെന്നലിലൊഴുകുന്ന മധുരമാം ഗന്ധം
തേടുന്നു നിന്നെയീ വരികളിലാകെ
താരങ്ങൾ ചിന്നിയ നിശയുടെ നെറുകയിൽ
ചാരേ തെളിയുന്ന ദീപമായ് സ്നേഹം
ഓർമ്മകൾ മീട്ടുന്ന വീണാതന്ത്രിയിൽ
ഈണമായ് മാറുന്നു മൗനമെല്ലാം
അകലെയാണെങ്കിലും അരികിലുണ്ടെന്നോണം
അറിയാതെ പാടുന്നു മനസ്സിൻ സ്വരം
വാക്കുകൾ തീരുന്ന വേളയിലും പോലും
വരികളിൽ നിറയും നിൻ സാന്നിധ്യം.
രചന: ജീ ആർ കവിയൂർ
13 -09-2026
(തിരുവല്ല, കവിയൂർ)
Comments