നീർമാതളച്ചുവപ്പ്
നീർമാതളച്ചുവപ്പ്
നൊമ്പരപ്പാട് അകലെ നീയെന്ന തോന്നലിൽ ഇന്നും ഉത്തരമില്ലാ
തീണ്ടാതെ നടക്കുമ്പോൾ പൂവിട്ടു
നീർമാതളമാകെ ചുവന്നു തുടുത്തു
മറഞ്ഞുപോയ കാലത്തിന്റെ മൗനം പതിയെ ഉണർന്നു
ചില്ലകളിൽ സന്ധ്യ വന്നു ചെമ്പട്ടണിഞ്ഞു നിന്നു
ചാരുതയാർന്ന പൂക്കൾ കാറ്റിനൊപ്പം തേങ്ങി
പറയാതെ പോയൊരു വാക്ക് നെഞ്ചിലിരുന്നു വിങ്ങി
പഴയൊരു ഗന്ധം പോലെ ഓർമ്മയെന്നെ തഴുകി
വഴിയരികിൽ വീണ ഇതളിൽ വിരഹമൊരു ചിത്രമായി
വരണ്ട മണ്ണിൻ മാറിൽ മഴത്തുള്ളി കാത്തിരുന്നു
തിരികെയെത്തുമെന്ന മോഹം മിഴികളിൽ മങ്ങാതെ
നിഴലായി നീളുന്ന സന്ധ്യയോട് ഹൃദയം ചോദിച്ചു
ഒടുവിൽ ആകാശത്തിൻ അരികിൽ വെളിച്ചം തെളിഞ്ഞു
ഒഴുകിയ കണ്ണുനീരിൽ പുതുവസന്തം പിറന്നു
അകലെയായിരുന്നാലും അരികിലൊരു സാന്നിധ്യംപോൽ
നീർമാതളപ്പൂക്കൾ ഇന്നും മനസ്സിൽ നിറഞ്ഞുനിന്നു.
രചന: ജീ ആർ കവിയൂർ
10 -09-2026
(തിരുവല്ല, കവിയൂർ)
Comments