ഹൃദയ തപോവനം

ഹൃദയ തപോവനം
എൻ ഹൃദയ തപോവനത്തിൽ
വന്നുപോകും കാറ്റിൽ നിൻ
ഓർമ്മകൾ നിറയുമ്പോഴൊരു
പുഞ്ചിരിപ്പൂ വിരിയുന്നതു കണ്ടാൽ,
എന്തൊരു അനുഭൂതിയാണെന്നോ!

നിശാഗന്ധം പൊഴിയും രാവിൽ
നിലാവായി നീയെത്തുമ്പോൾ,
മിഴിയിണകൾ തേടും രൂപം
മനസ്സിൻ താളിൽ തെളിയുമ്പോൾ,
എന്തൊരു മധുരമാണെന്നോ!

അകലെയാണെങ്കിലും നീയിന്നും
അരികിലുണ്ടെന്നു തോന്നുമ്പോൾ,
മൗനത്തിൻ വീണയിൽ നിന്നായ്
മധുരസ്വരം ഒഴുകിയെത്തും,
എന്തൊരു സംഗീതമാണെന്നോ!

കാലമേറെ കടന്നുപോയാലും
മായാത്തൊരു ചിത്രമായി നീ,
മനസ്സിൻ ചുവരുകളിൽ ഇന്നും
നിറമാർന്ന സ്വപ്നമായ് നിൽക്കും,
എന്തൊരു സ്നേഹമാണെന്നോ!

രചന: ജീ ആർ കവിയൂർ
22 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ