നിലാവേ, ഒരു ചോദ്യം
നിലാവേ, ഒരു ചോദ്യം
ഓരോ ജാലകത്തിൻ
മുന്നിൽ വന്നു നീ
നോക്കും നിലാവേ,
ആരോ മറച്ചൊരു
മുഖം തേടിയാണോ
വീണ്ടും വരുന്നതീ?
പാതിരാവിന്റെ
തണുത്ത കാറ്റിൽ
പാട്ടായ് വന്നുവോ,
നനവാർന്ന മിഴിയിൽ
തങ്ങി നിന്നൊരു
കണ്ണീർ കണ്ടുവോ?
മുറ്റത്തെ മുല്ലകൾ
മണം ചൊരിയുമ്പോൾ
മൗനം പകർന്നുവോ,
വാതിൽപ്പടിയിൽ
കാൽച്ചുവടിനായ്
കാതോർത്തിരുന്നുവോ?
തുറന്ന വാതിലിനരികിൽ
വെള്ളിവെളിച്ചമേ,
കടന്നുപോയൊരു
കാലത്തിൻ ഗന്ധം
ഇന്നും തിരയുന്നുവോ?
രചന: ജീ ആർ കവിയൂർ
16 -09-2026
(തിരുവല്ല, കവിയൂർ)
Comments