എന്റെ നിഴലേ

എന്റെ നിഴലേ
ഒരേ മണ്ണിൽ മുളച്ചതാണെന്നാ,
ഒരേ ശ്വാസം പങ്കിട്ടതാണെന്നാ,
ഞാൻ പോയാൽ നീ തനിച്ചാകുമോ,
എന്റെ നിഴലേ…

ഒരേ മുറ്റത്ത് വളർന്ന കാലം,
ഒരേ സ്വപ്നം കണ്ട നാളുകൾ,
ചിരിയിൽ പാതിയും നിനക്കായിരുന്നേ,
കരയുമ്പോൾ നീയായിരുന്നു താങ്ങ്.

വഴികൾ രണ്ടായ് പിരിഞ്ഞാലും,
വേരുകൾ ഒന്നായ് തന്നെയല്ലോ,
ദൂരം എത്രയുണ്ടായാലും,
ഹൃദയം തമ്മിൽ അകലില്ലല്ലോ.

ഞാൻ മറഞ്ഞാലും ഓർമ്മകളിൽ,
എൻ ചിരി നിന്നിൽ ശേഷിക്കുമേ,
നീ നടന്നിടം എൻ കാൽപ്പാടായ്,
എന്റെ നിഴലേ… നീയുണ്ടാവുമേ.

രചന: ജീ ആർ കവിയൂർ
14 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ