നിന്നോട്

നിന്നോട്
ഏറെ ഇഷ്ടം എനിക്ക് നിന്നോട്,
മെല്ലെ ഒഴുകും പുഴയിലെ ഓളം പോലെ,
മാവിൻ കൊമ്പിലിരുന്ന് പാടും കുയിൽപ്പാട്ടുപോലെ,
ആടിയുലയും അരയാൽമരം പോലെ,
കാറ്റിൽ പകർന്നെത്തും മുല്ലപ്പൂമണം പോലെ.

പുലരിയിലെ മഞ്ഞുതുള്ളിപോലെ,
പൂവിതളിൽ വീഴും പ്രഭാതകിരണം പോലെ,
പകലിൻ ചൂടിലും കുളിരായ് നീയരികിൽ,
തെന്നലായ് വന്ന് എൻ കാതിൽ മെല്ലെ,
തേൻമൊഴി ചൊല്ലുന്ന കിളിനാദം പോലെ.

മഴവില്ലിൻ നിറമായി മിഴിയിൽ തെളിഞ്ഞതും,
സന്ധ്യയിൽ ചായുന്ന സൂര്യശോഭ പോലെ,
നിലാവിൽ വിരിയും പൂവിൻ പുഞ്ചിരിപോലെ,
താരകങ്ങൾ ചിമ്മുന്ന രാവിൻ ഭംഗിപോലെ,
എൻ ഹൃദയത്തിൻ താളമായി നീയെന്നും,
എന്നിൽ നിറയുന്ന സംഗീതമായി മാറുന്നു.

രചന: ജീ ആർ കവിയൂർ
15 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം