മൗനത്തിൻ മന്ദഹാസം

മൗനത്തിൻ മന്ദഹാസം
ഇതളടരാതെ സൂക്ഷിച്ചൊരോർമ്മതൻ താളിൽ,
ഇതളായി വീണ്ടും വിരിയുന്നതാരോ...
കാറ്റിന്റെ കൈവിരൽ തൊട്ടുണർത്തും പോലെ,
കാതോരം മൂളുന്നൊരു രാഗമേതോ...

പെയ്തൊഴിയാതെ നിന്നൊരു രാവിൻ കുളിരലകൾ,
പെയ്യുവാൻ കാത്തൊരു മേഘമുകിലായ്...
വഴിയറിയാതെ പായുന്ന ചിന്തകൾക്കെന്നും,
വഴികാട്ടിയാകുമൊരു ദീപനാളമായ്...

വിടപറയാതെ മാഞ്ഞൊരു സന്ധ്യതൻ തീരത്ത്,
വിരിയാൻ കൊതിക്കുന്ന താരകങ്ങളായ്...
മൗനത്തിൻ മായാത്ത മന്ദഹാസവുമായ്,
മനസ്സിൽ തളിർക്കുന്ന സ്നേഹഭാവമായ്...

രചന: ജീ ആർ കവിയൂർ
18-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ