മോക്ഷവാതിൽക്കൽ ശ്രീ വല്ലഭന്റെ കടാക്ഷം

മോക്ഷവാതിൽക്കൽ ശ്രീ വല്ലഭന്റെ കടാക്ഷം
വെള്ളിമേഘങ്ങൾ വിതനിച്ച
വാനത്തിൻ ചുവട്ടിലായി 
വെഞ്ചാമരം പോലെ കാറ്റിൽ 
വീശിപ്പാറി വയസ്സിന്റെ നിറം 

മനസ്സ് പുഞ്ചിരിച്ചു ഒന്നോർത്തു
മധുരം വർജ്ജമാണല്ലോ എന്ന്
മൗനത്തിന് ധോരാണി ഉണർന്നു
മതിയിനി മോഹത്തിൻ പാൽ പായസം

മങ്ങാതെ നിൽക്കും സൂര്യൻ്റെ കിരണങ്ങൾ
മഹാ വിഷ്ണുവിനെ കാണാമെന്ന് 
മോക്ഷത്തിൻ്റെ ദ്വാരവാതിൽക്കൽ
മതി മറന്നു ശ്രീവല്ലഭൻറെ കടാക്ഷത്താൽ

മന്ദാരഗന്ധം പരിസരമാകെ പടർന്നു,
മണിനാദം കാതുകളിൽ തേൻമഴയായി,
മുക്തിയുടെ പാതയിൽ പാദങ്ങൾ നീണ്ടു,
മംഗളദർശനം ആത്മാവിൽ നിറഞ്ഞു.

രചന: ജീ ആർ കവിയൂർ
10-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ