വിടപറയും നേരം
വിടപറയും നേരം
മൗനമായ് പെയ്യുന്ന സന്ധ്യ തൻ നേരത്ത്, ഓർമ്മകൾ പെയ്യുന്നു മിഴികളിൽ മെല്ലെ. പറയാൻ മറന്നൊരു വാക്കിന്റെ നോവിൽ, പിരിയുവാൻ മാത്രമായ് കാറ്റുമെത്തുന്നു.
കൂടെ നടന്ന വഴികളിൽ ഇന്നും, നിഴലുപോൽ മായാതെ നിന്നുടെ രൂപം. കാലം മായ്ച്ചാലും മായാത്തൊരീണം, നെഞ്ചിൽ തുടിക്കുന്നു തേങ്ങലായ് മെല്ലെ.
വിതുമ്പുന്ന ചുണ്ടിൽ വിരിയുന്ന പുഞ്ചിരി, ഉള്ളിലെ നോവിനെ മൂടിവെക്കുന്നു. വിട ചൊല്ലി അകലുമ്പോൾ കാണുന്ന ലോകം, ശൂന്യമായ് മാറുന്നു നിന്നെയോർക്കുമ്പോൾ.
ഇനിയൊരു ജന്മം നമുക്കുണ്ടെങ്കിൽ, അന്നീ വിരഹം നാം അറിയാതിരിക്കാം. യാത്രാമൊഴിയുടെ ഭാരവും പേറി, മായുന്നു ദൂരെയാ ഓർമ്മകളോടെ.
രചന: ജീ ആർ കവിയൂർ
12 -09-2026
(തിരുവല്ല, കവിയൂർ)
Comments