മിഴിനീരിനാൽ
മിഴിനീരിനാൽ
മിഴിനീരിനാൽ ചാലിച്ചെഴുതിയ
മൊഴിയാനാവാതെ പോയ വാക്കുകൾ
മനസ്സിന്റെ താളിൽ മാഞ്ഞുപോകാതെ
മൗനമായ് ഇന്നും കാത്തിരിക്കുന്നു
നിലാവിന്റെ നേർത്ത വെളിച്ചത്തിൽ
നിഴലായി നീയിന്നും വരുമ്പോൾ
നനവാർന്ന ഓർമ്മത്താളുകളിൽ
നിറയുന്നു നിൻ മുഖം വീണ്ടും
പറയാതെ പോയൊരു സ്നേഹമായി
പിരിയാതെ ഉള്ളിൽ നീ ശേഷിച്ചു
കാലത്തിന്റെ കൈകൾ മായ്ച്ചാലും
കാണാതെ മായില്ല നിൻ ഓർമ്മകൾ
അകലെയൊരു തീരക്കാറ്റാകെ
അറിയാതെ നിന്നെ വിളിക്കുമ്പോൾ
അലയുന്ന എൻ ഹൃദയതീരത്ത്
അവശേഷിക്കുന്നു നിൻ പാദമുദ്ര
രചന: ജീ ആർ കവിയൂർ
23 -09-2026
(തിരുവല്ല, കവിയൂർ)
Comments