കാണാതെ പോയല്ലോ നീ മാത്രം
കാണാതെ പോയല്ലോ നീ മാത്രം
കേൾക്കുക ഉള്ളിൻ്റെ ഉള്ളിലെ
കദനങ്ങളൊക്കെ ഓർമ്മകളിൽ നിറയും,
കണ്ടിരുന്നു ഇടം ഹൃദയത്തിൽ
കാണാതെ പോയല്ലോ നീ മാത്രം.
കാത്തിരുന്ന വഴികളിലെല്ലാം
കാലടിപ്പാടുകൾ മാഞ്ഞുപോയി,
കാണാമറയത്തൊരു നിഴലായി
കണ്ണുനീരിൽ ഓർമ്മ ശേഷിച്ചു.
പറയാതെ പോയൊരു വാക്കിനായി
പാതിവഴിയിൽ കാത്തിരുന്നു,
പിരിയാനാകാത്തൊരു സ്നേഹമായി
പിന്നെയും ഓർമ്മയായ് മാറി.
നിലാവു പെയ്യുന്ന രാവുകളിലും
മനസ്സിലൊരു തേങ്ങൽ ബാക്കിയാകും,
തിരികെ വരാത്തൊരു യാത്രപോലെ
തീരാത്ത വിരഹം ഉള്ളിൽ നിറയും.
ഒരിക്കൽ വന്ന വഴിയരികിൽ
ഇന്നും കാത്തിരിപ്പിൻ നിഴലുണ്ട്,
ഒടുവിലായ് ചൊല്ലിയ വാക്കുകൾ
ഓരോ നിമിഷവും ഓർമ്മയാകും.
മഴയായ് പെയ്തൊരു സ്നേഹമൊക്കെയും
മനസ്സിൻ താളിൽ നനവായ് കിടക്കും,
മറക്കുവാനാവാത്തൊരു സ്വപ്നമായി
മാഞ്ഞാലും ഓർമ്മയിൽ തെളിയും.
കാലങ്ങൾ ഏറെ കടന്നുപോയാലും
കാത്തിരിപ്പിന് അവസാനമില്ല,
വരുമെന്നൊരു പ്രതീക്ഷ മാത്രം
നീളുന്നു ജീവിതവഴിയിൽ.
രചന: ജീ ആർ കവിയൂർ
20 -09-2026
(തിരുവല്ല, കവിയൂർ)
Comments