ഓർമ്മകൾ ഒഴുകുന്ന പുഴ
ഓർമ്മകൾ ഒഴുകുന്ന പുഴ
പുഴയൊഴുകും വഴികളിലെത്ര
കഥകളോ തീരമറിയാതെ,
മനസ്സിലൂടെ കടന്നുപോയ നാളുകൾ
തിരികെ വരാതെ പോയല്ലോ...
ഓർമ്മകൾ പൂക്കുന്ന രാത്രിയിൽ
നിലാവായി നീ വന്നുവെങ്കിൽ,
മറന്നുപോയൊരു പാട്ടുപോലെ
മനസ്സൊന്നു പാടിയേനെ...
കാലത്തിന്റെ കൈവഴികളിൽ
എത്ര മുഖങ്ങൾ മറഞ്ഞുപോയി,
എങ്കിലും ചില നല്ല നിമിഷങ്ങൾ
മനസ്സിൽ എന്നും പൂത്തുനിൽക്കും...
കടന്നുപോയ നിമിഷങ്ങളൊക്കെയും
മധുരമായ് മാറിടുമ്പോൾ,
നാളെയുടെ പുലരിക്കായി
ശുഭനിദ്ര നേരാം സഖീ...
രചന: ജീ ആർ കവിയൂർ
10 -09-2026
(തിരുവല്ല, കവിയൂർ)
Comments