സ്വപ്നമരീചിക
സ്വപ്നമരീചിക
ഇതൾ ചൂടും സ്വപ്നമരീചിക,
ഈണം മുഴങ്ങി മധുര വികാരങ്ങൾ.
ഇഴചേർത്ത് മുന്നേറുമ്പോൾ,
ഇഹലോക ദുഃഖങ്ങൾ വെറും നശ്വരം.
ഇരവു പകലാകും പ്രതീക്ഷയിൽ,
ഇരുളിൻ മറ നീക്കി ഉണരുമ്പോൾ,
ഇടനെഞ്ചിൽ മായാതെ പെയ്യുമീ
ഇമ്പമേറും സ്നേഹരാഗങ്ങൾ.
ഇലകളിൽ തങ്ങിനിൽക്കും മഞ്ഞുതുള്ളിപോൽ
ഇന്നലെയുടെ നോവുകൾ മാഞ്ഞുപോയ്,
ഇനിയുള്ള പാതയിൽ വെളിച്ചമായ്
ഇടവിടാതെ തുണയാകും മായിക കനവുകൾ.
ഇതളണിഞ്ഞൊഴുകുമീ പാതയിൽ
ഇതമിഴഞ്ഞുണരും നിമിഷങ്ങൾ,
ഇളംതെന്നൽ മൂളുന്ന സാന്ത്വനമായ്
ഇവിടെത്തളിർക്കുന്നു മോഹങ്ങൾ.
ഇടറാതെ നീങ്ങുന്ന ജീവിതതീരത്ത്
ഇണയായി നിൽക്കുമീ രാഗങ്ങൾ,
ഇരുമിഴികൾ തേടും വെളിച്ചമായ്
ഇനിയെന്നും വാഴുമീ പ്രണയഭാവങ്ങൾ.
ജീ ആർ കവിയൂർ
18 09 2026
(തിരുവല്ല, കവിയൂർ)
Comments