പേകിനാവുകൾ

പേകിനാവുകൾ
പേകിനാവുകൾ ഏറെ കണ്ടു
പിന്നിലാവിൻ നിഴലിൽ
പിന്നെയും പിന്നെയും നടന്നു
പിറകിൽ നിന്നും കാണുന്നു

ഏറിയ വിരഹം മാത്രം മിച്ചം
എഴുതിയ മഷി പടർന്നു കണ്ണുനീരാൽ
എവിടെയോ നഷ്ടങ്ങളുടെ അക്കങ്ങൾ
എന്തിനു സങ്കടക്കടലിൻ നടുവിൽ

മറന്നുവെന്നൊരു വാക്കിനുള്ളിൽ
മാഞ്ഞുപോകാത്തൊരു വേദനയുണ്ട്
മറുപടി കാത്തൊരു മൗനത്തിൽ
മരവിച്ചുപോയൊരു സ്വപ്നമുണ്ട്

തേടിയ വഴികളൊക്കെയും പിന്നിട്ട്
തീരാത്ത ദൂരങ്ങൾ മുന്നിൽ വന്നു
തഴുകിയ കാറ്റിനോടു ചോദിച്ചപ്പോൾ
തണുത്തൊരു നിശ്വാസം മാത്രം കിട്ടി

ഒടുവിൽ ഏകാന്ത രാത്രിയിൽ
ഒഴിഞ്ഞുപോയൊരു പാട്ടായി
ഓർമ്മകൾ ചാർത്തിയ ചുമരുകളിൽ
ഒരിക്കൽ നീയുണ്ടായിരുന്നുവല്ലോ...

രചന: ജീ ആർ കവിയൂർ
14 -09-2026
(തിരുവല്ല, കവിയൂർ)



Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ