നിൻ സാന്നിധ്യം അറിയുന്നു
നിൻ സാന്നിധ്യം അറിയുന്നു
നിൻ സാന്നിധ്യം അറിയുന്നു, എൻ യേശുവേ
നിൻ കരുണയിൽ ആശ്വാസം കണ്ടെത്തുന്നു
തളർന്നുപോകും വേളയിൽ താങ്ങാകുന്നു നീ
തനിച്ചല്ല ഞാൻ, അരികിലുണ്ടല്ലോ നീ
ഇരുളിൽ വഴി കാണിക്കുന്ന ദീപമേ നീ
ഇടറുന്ന പാദങ്ങൾക്ക് ബലമേകുന്നു
കണ്ണുനീരിൽ കൂടെനിന്ന് ആശ്വസിപ്പിക്കും
കൈവിടാതെ എന്നെ കാത്തിടുന്നു നീ
കാറ്റും കടലും ശാന്തമാക്കുന്ന നാഥാ
കലങ്ങിയ ഹൃദയത്തിൽ സമാധാനം പകരൂ
ഭാരങ്ങൾ എല്ലാം നിൻ പാദത്തിൽ നൽകുന്നു
വിശ്വാസത്തോടെ ഞാൻ നിന്നിൽ ചാരുന്നു
പുലരിപോൽ പുതുജീവൻ നൽകുന്നവനേ
പാപമെല്ലാം കഴുകി ശുദ്ധിയാക്കണമേ
എൻ നാളുകളൊക്കെയും നിനക്കായി സമർപ്പിക്കും
എന്നും നിൻ വഴിയിൽ എന്നെ നടത്തണമേ
രചന: ജീ ആർ കവിയൂർ
15 -09-2026
(തിരുവല്ല, കവിയൂർ)
Comments