പനിനീർമലരേ
പനിനീർമലരേ
പനിനീർമലരേ നിൻ മണമെത്ര മധുരം,
പുലരിത്തെന്നലിൽ പകരും സ്നേഹസുഗന്ധം,
നിന്നെ നട്ട കൈകളിൽ നന്മ പൂത്തുലയട്ടെ,
നിന്നെ കാണുന്ന മനസ്സിലും വസന്തം നിറയട്ടെ.
മഞ്ഞുതുള്ളി മുത്തായി മൃദുദളമണിയുമ്പോൾ,
മന്ദഹാസം പൊഴിക്കും മലരേ നീയെന്നോ,
കാറ്റിൻ കൈവിരലാൽ കവിളിണ തഴുകുമ്പോൾ,
കാതിൽ കിനാവിന്റെ കിന്നരം മുഴങ്ങുമോ.
നിലാവിൻ നറുനിലാവ് നിൻ മേനി പുണരുമ്പോൾ,
നീലാകാശം പോലും നിൻ നിറമായ് മാറുമോ,
ഒരു നിമിഷം വിരിഞ്ഞാലും അനന്തം സുഗന്ധമേകി,
ഒരു ജന്മം മുഴുവനും ഓർമ്മയായ് തീരേണം.
മുള്ളുകൾ കാവലായി കാത്തിടും നിൻ മേനി,
മലരിൻ മൃദുത്വത്തിൽ ഒളിയുന്നു കരുത്തും,
തന്നെത്തന്നെ കാത്തിടും പ്രകൃതിയുടെ വരദാനം,
പൂവായും മുള്ളായും നീയൊരു പാഠമാകേണം.
രചന: ജീ ആർ കവിയൂർ
16 -09-2026
(തിരുവല്ല, കവിയൂർ)
Comments