കാത്തിരിപ്പിൻ മധുരം
കാത്തിരിപ്പിൻ മധുരം
വരില്ലെന്നറിഞ്ഞിട്ടും കാത്തിരിപ്പുണ്ട്,
വരുമെന്നൊരു മോഹം ഉള്ളിലുണ്ട്,
കയ്പ്പുള്ള സത്യം മുന്നിലുണ്ടെങ്കിലും,
മധുരമുള്ള സ്വപ്നം മനസ്സിലുണ്ട്.
കടന്നുപോയ വഴിയിൽ കാറ്റുണരുമ്പോൾ,
പഴയൊരു ഗാനം കാതിലണയുമ്പോൾ,
അകലെയെങ്ങോൊരു നിഴൽ തെളിയുമ്പോൾ,
അറിയാതെ കണ്ണുകൾ തേടിയെത്തും.
കാലത്തിന്റെ കൈവിരൽ പാടുകൾ മായുമ്പോൾ,
നാളെയുടെ വാതിൽ പതിയെ തുറക്കുമ്പോൾ,
മറന്നുവെന്ന് കരുതിയൊരു നിമിഷത്തിൽ,
പൂവായി വീണ്ടും വസന്തമെത്തും.
ഒരു നാൾ ആ പാതയിൽ നീ വന്നേക്കാം,
പറയാതെ പോയതെല്ലാം പറഞ്ഞേക്കാം,
നനഞ്ഞ മിഴികളിൽ പുഞ്ചിരി വിരിയുമ്പോൾ,
കാത്തിരിപ്പു ഒരു പാട്ടായി മാറും.
രചന: ജീ ആർ കവിയൂർ
12 -09-2026
(തിരുവല്ല, കവിയൂർ)
Comments