ഓർമ്മയിൽ നീ
ഓർമ്മയിൽ നീ
നിന്നെ മറക്കാൻ ശ്രമിച്ചു എങ്കിലും
അത്രയും ഓർത്തു പോകുന്നുവല്ലോ,
എഴുതുവാൻ ഏറെ പണിപ്പെട്ടു
എങ്കിലും വാക്കുകൾ മൗനമാകുന്നു.
മറക്കുവാൻ നോക്കും തോറും
മനസ്സിൽ തെളിഞ്ഞു വരുന്നു നീ,
അകലുവാൻ വഴികൾ തേടിയിട്ടും
ഓർമ്മകൾ പിന്നെയും ചേർത്തുനിർത്തുന്നു.
പറയാതെ പോയ വാക്കുകളെല്ലാം
പഴയൊരു ഗാനമായ് കേൾക്കുന്നു,
കാലം മായ്ക്കുമെന്നു കരുതിയതെല്ലാം
കാലം കഴിയുന്തോറും ആഴമാകുന്നു.
വിടപറഞ്ഞ വഴിത്താരകളിൽ
നിന്റെ കാൽപ്പാടുകൾ മായുന്നില്ല,
മറവിയുടെ തിരശ്ശീല വീണാലും
മിഴികളിൽ നീ മറയുന്നില്ല.
രചന: ജീ ആർ കവിയൂർ
15 -09-2026
(തിരുവല്ല, കവിയൂർ)
Comments