സ്നേഹവർണ്ണം

സ്നേഹവർണ്ണം
പുലരിക്കുമുൻപ് ഉണരുന്ന  
പുതുമണം വീശും പൂങ്കാറ്റും,  
മുറ്റമാകെ നിറയും നിൻ പുഞ്ചിരിയും  
മുഖകാന്തിയും എന്തൊരു ഭംഗി!

തളിരിലകളിൽ തഴുകിയെത്തും  
തെന്നലിനൊരു മൃദുമന്ത്രം,  
കൺതുറക്കും പൂക്കളിലൊക്കെയും  
നിറയുന്നു നിൻ സ്നേഹവർണ്ണം.

മഞ്ഞുതുള്ളികൾ ചുംബിച്ചുണർത്തും  
മലർവള്ളിതൻ ഇളംചിരിയിൽ,  
കിളികളുണർത്തും മധുരനാദം  
കാതിൽ തേൻപോലെ ഒഴുകിയെത്തും.

നീയണയുന്ന വഴിത്താരയിൽ  
വെളിച്ചം പൂക്കും ഓരോ നിമിഷം,  
നിന്നരികിൽ ചേർന്നുനിൽക്കുമ്പോൾ  
ജീവിതമാകെ ഒരു വസന്തം.

രചന: ജീ ആർ കവിയൂർ
18-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം