പ്രണവസ്വരൂപനേ

പ്രണവസ്വരൂപനേ
പ്രണവസ്വരൂപനേ,
പ്രാണപ്രിയനേ,
പ്രഥമാരാധനനേ,
പ്രപഞ്ചപൂജിതനേ,

പ്രീതിനൽകേണമേ സകലർക്കും,
പ്രണമിക്കുന്നു വിഘ്നേശ്വര ദേവാ,
പ്രഭയേകും തിരുമുഖമേ,
പ്രസാദമേകണേ ഗണനാഥാ.

പ്രാർത്ഥന കേൾക്കുന്ന കരുണാമയനേ,
പ്രാണനിൽ വാഴുന്ന ഗജമുഖനേ,
പ്രതിബന്ധമെല്ലാം അകറ്റിടണേ,
പ്രസന്നനാകണേ ഗണപതിയേ.

പ്രകാശമായ് വന്നു നിറഞ്ഞിടണേ,
പ്രാർത്ഥിക്കുന്ന ഭക്തഹൃദയങ്ങളിൽ,
പ്രതീക്ഷയോടെ തൊഴുന്ന ഭക്തർക്കെല്ലാം,
പ്രശാന്തിയേകണേ ഗണനായകാ.

പ്രഭാതകിരണംപോൽ തെളിഞ്ഞിടണേ,
പ്രേമത്തിൻ പൂക്കൾ വിരിയിക്കണേ,
പ്രാർത്ഥനകളെല്ലാം കേട്ടരുളണേ,
പ്രിയനാം ഗണേശാ കാത്തിടണേ.

പ്രണവസ്വരൂപനേ,
പ്രാണപ്രിയനേ,
പ്രഥമാരാധനനേ,
പ്രപഞ്ചപൂജിതനേ...
പ്രണമിക്കുന്നു വിഘ്നേശ്വര ദേവാ,
പ്രസാദമേകണേ ഗണനാഥാ.

രചന: ജീ ആർ കവിയൂർ
13 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ