ചൈതന്യത്തിന്റെ വെളിച്ചം

ചൈതന്യത്തിന്റെ വെളിച്ചം
മൗനം പോലും മന്ത്രമാകുന്ന
നിമിഷങ്ങളുണ്ടീ ജീവിതത്തിൽ,
വാക്കുകൾ മാഞ്ഞുപോകുമ്പോഴും
വെളിച്ചം മിച്ചമായ് നിൽക്കും.

പകയുടെ വഴികൾ വിട്ടകന്ന്
കരുണയുടെ പാതയിൽ നീങ്ങി,
എല്ലാ ജീവനും ഒന്നെന്ന
സത്യത്തിൻ അരികിൽ നിന്നു.

കാറ്റിനും പൂവിനും ഉള്ളിൽ
ഒരേ ജീവൻ തുടിക്കുന്നുവെങ്കിൽ,
മനുഷ്യനിൽ മനുഷ്യനെ കാണാൻ
മനസ്സിനു കഴിയണം ആദ്യം.

വേദന വന്നാലും പുഞ്ചിരിച്ച്
വഴിതെറ്റാതെ മുന്നേറാം,
ഒന്നായി പകരുന്ന ചൈതന്യം
നമ്മിലാകെ പൂത്തുലയട്ടെ.

രചന: ജീ ആർ കവിയൂർ
12 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ