നീലക്കുറിഞ്ഞിക്കായ് കാത്തിരിപ്പ്
നീലക്കുറിഞ്ഞിക്കായ് കാത്തിരിപ്പ്
വർഷങ്ങൾ എത്ര കഴിഞ്ഞാലും
എൻ ഹൃദയത്തിൻ താഴ്വരയിൽ
നീ പൂക്കുന്നു നീലക്കുറിഞ്ഞിയായ്
വരണ്ട മണ്ണിലെ നീലവസന്തമായ്
പന്ത്രണ്ട് വർഷം കാത്തിരുന്ന്
ഒരു നാൾ നീയൊന്നു പൂത്തിടുമ്പോൾ
മലനിരകളാകെ നീലമണിഞ്ഞ്
പ്രകൃതി പുതുചിരി ചൂടുന്നു
കാറ്റിൻ കൈകളിൽ ആടിയാടി
മേഘത്തോടൊപ്പം ചിരിച്ചുനിൽക്കും
ചുരുങ്ങിയ പൂക്കാലം മാത്രമെങ്കിലും
മനസ്സിൽ നീയെന്നും നിറഞ്ഞുനിൽക്കും
വീണ്ടും പന്ത്രണ്ട് വർഷം കഴിഞ്ഞാൽ
നീലനിറം നീ പകരുമെന്നോർത്താൽ
കാത്തിരിപ്പിന്റെ നീണ്ട വഴിയിൽ
മൃദുദലങ്ങളായി പൊഴിയുന്നു
രചന: ജീ ആർ കവിയൂർ
10 -09-2026
(തിരുവല്ല, കവിയൂർ)
Comments