അക്ഷരമുല്ലകൾ

അക്ഷരമുല്ലകൾ
താരക മാലകൾ ചൂടി നിന്നു
ഇന്ദുമതി അവൾ സുന്ദരിയായി

മേഘപടം പുതയ്ക്കാൻ ഒരുങ്ങി
മോഹന ശശികലയെ മറക്കുവാൻ

ഹൃദയാകാശത്തിൽ വിരിഞ്ഞു
അക്ഷരമുല്ലകൾക്ക് സുഗന്ധമേറി

താളലയം ചേർന്നൊഴുകി പടർന്നു
കവിമനം മെല്ലെ ചാരുതയാർന്നു

നിലാവിൻ വിരലുകൾ തൊട്ടുണർത്തി
നിശാഗന്ധി വീണ്ടും മിഴി തുറന്നു

കാറ്റിന്റെ വീണയിൽ ഈണമുണർന്നു
കാതോരം മധുരമാം ഗാനം നിറഞ്ഞു

മൗനത്തിൻ ചുണ്ടിൽ ഗാനം ഉണർന്നു
മനസ്സിൻ വീഥിയിൽ സ്വപ്നം തെളിഞ്ഞു

ഓർമ്മകൾ മെല്ലെ ചിറകു വിരിച്ചു
ഒരായിരം വർണ്ണം വാനിൽ പകർന്നു

പുലരിയുടെ പൊൻകിരണം വന്നണഞ്ഞു
പുതുഭാവമോടെ പ്രഭാതം ചിരിച്ചു

രചന: ജീ ആർ കവിയൂർ
22 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ