കൊടുങ്ങല്ലൂരമ്മേ.കുങ്കുമപ്പൂവായ് വിരിയണേ അമ്മേ

കൊടുങ്ങല്ലൂരമ്മേ.
കുങ്കുമപ്പൂവായ് വിരിയണേ അമ്മേ

ചന്ദനഗന്ധം തുളുമ്പുന്ന തിരുനടയിൽ,
കുങ്കുമശോഭ വിടർത്തും വിളക്കൊളിയിൽ,
മന്ദഹാസം തൂകി വിളങ്ങും ജഗദംബികേ,
വന്ദനം പാടി തൊഴുന്നേൻ കൊടുങ്ങല്ലൂരമ്മേ.

കുങ്കുമപ്പൂവായ് വിരിയണേ അമ്മേ, എൻ ഹൃദയമന്ദിരത്തിൽ,
കരുണാമഴയായ് പെയ്യണേ അമ്മേ, എൻ ജന്മസാഫല്യത്തിൽ.

തീക്കനൽക്കണ്ണുകളിൽ സ്നേഹസാന്ത്വനം,
വാക്കിലൊതുങ്ങാത്ത വരദാനവർഷം,
കാൽച്ചിലമ്പൊലി മുഴങ്ങും ശ്രീകോവിലിൽ,
ആർത്തനായ് വീണു കേഴുന്നിതാ ഭക്തൻ.

കുങ്കുമപ്പൂവായ് വിരിയണേ അമ്മേ, എൻ ഹൃദയമന്ദിരത്തിൽ,
കരുണാമഴയായ് പെയ്യണേ അമ്മേ, എൻ ജന്മസാഫല്യത്തിൽ.

മാതൃവാത്സല്യമൊഴുക്കും മനോഹരി,
കാത്തുപാലിക്കും കൃപാവാരിധേ ഭദ്രേ,
തീരാത്ത പാപക്കറകൾ തുടച്ചുനീക്കി,
പാരാകെ വാഴുന്ന പുണ്യസ്വരൂപിണീ.

കുങ്കുമപ്പൂവായ് വിരിയണേ അമ്മേ, എൻ ഹൃദയമന്ദിരത്തിൽ,
കരുണാമഴയായ് പെയ്യണേ അമ്മേ, എൻ ജന്മസാഫല്യത്തിൽ.

ആപത്തൊഴിഞ്ഞു ചിരിതൂകുമെൻ നാളുകൾ,
താവകപാദത്തിൽ വീഴുന്ന പൂവുകൾ,
മോക്ഷം തരൂ നിൻ കാരുണ്യത്തണലിൽ,
ശാശ്വതശാന്തി പകരൂ ഭഗവതീ.

കുങ്കുമപ്പൂവായ് വിരിയണേ അമ്മേ, എൻ ഹൃദയമന്ദിരത്തിൽ,
കരുണാമഴയായ് പെയ്യണേ അമ്മേ, എൻ ജന്മസാഫല്യത്തിൽ.

രചന: ജീ ആർ കവിയൂർ
11 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ