നിഴലിനെ മറികടന്നവൻ

നിഴലിനെ മറികടന്നവൻ

പിന്നിൽ വന്ന നിഴലിനോട്
ഇന്നവൻ തിരിഞ്ഞുനോക്കിയില്ല,
ഇരുണ്ട വഴികൾ മുന്നിലുണ്ടെങ്കിലും
ചുവടുകൾ പിന്നോട്ട് വെച്ചില്ല.

വീണുപോയ നാളുകളെല്ലാം
ഓർമ്മകളാക്കി മാറ്റിവെച്ചു,
തോറ്റുപോയ നിമിഷങ്ങളിൽ നിന്ന്
പുതിയൊരു കരുത്ത് കണ്ടെത്തി.

തടസ്സങ്ങൾ പലതും വന്നപ്പോൾ
വഴിമാറാൻ അവൻ തയ്യാറായില്ല,
സ്വന്തം ഉള്ളിലെ വെളിച്ചവുമായി
അകലങ്ങളിലേക്ക് നടന്നുപോയി.

ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ
നിഴൽ പോലും പിന്നിലായിരുന്നു,
തന്നെത്തന്നെ ജയിച്ച മനുഷ്യന്
ലോകം പുതിയൊരു വഴിയായിരുന്നു.

രചന: ജീ ആർ കവിയൂർ
18-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ