മായാത്ത വാക്കുകൾ
മായാത്ത വാക്കുകൾ
ചില നിമിഷങ്ങൾ ഉള്ളിൽ ആഴത്തിൽ പതിയും,
ചില ശബ്ദങ്ങൾ മൗനത്തിലും കേൾക്കും.
അറിയാതെ വീണൊരു വാക്ക് പോലും,
കാലം മായ്ക്കാത്ത പാടായി മാറും.
പറഞ്ഞ മനസ്സ് മുന്നോട്ട് നടന്നാലും,
സ്വീകരിച്ച ഹൃദയം പിന്നിൽ നിൽക്കും.
ചിരിയിൽ ഒളിപ്പിച്ച വേദനയും,
ഒരു വരിയിൽ തെളിഞ്ഞു വരും.
നാളുകൾ പലതും കടന്നുപോയാലും,
അർത്ഥം മാത്രം മങ്ങാതെ നിൽക്കും.
അവസാന ശ്വാസം വരെയും ചിലത്,
ഉള്ളിന്റെ താളുകളിൽ ജീവിച്ചിരിക്കും.
രചന: ജീ ആർ കവിയൂർ
10 -09-2026
(തിരുവല്ല, കവിയൂർ)
Comments